പ്രിയമുള്ളവളെ....എന്താണ് നിന്‍റെ ഓര്‍മ്മ...
റാസല്‍ഖൈമയിലെ പൊടിക്കാറ്റിലും
വാഗമണ്ണിലെ ശൈത്യത്തിലും
ഒരേ ഊഷ്മാവില്‍ ഞാന്‍ നിനക്കായ്‌ തൊടുത്ത
ചുംബനങ്ങളോ?

വഞ്ചനയുടെ ചതുപ്പിലൂടെ
കാലിടറാതെ മുളങ്കാടുകളിലേക്ക് നടന്നപ്പോള്‍
ഒരു മൂളിപ്പാട്ടിനാല്‍ ഞാന്‍ മറന്ന
ചളിപുരണ്ട വഴികളും കാല്‍വണ്ണകളുമോ?

മഞ്ഞോ മരണമോ?
നിര്‍ബന്ധിപ്പിച്ചു കുടിപ്പിച്ച മദ്യമോ?
ഓര്‍മ്മപ്പെടുത്തലിന്‍റെ ചോരക്കറപിടിച്ചആ ആര് ദിവസങ്ങളോ?
കു‌ട്ടക്സും കൊളോണും വിയര്‍പ്പും കലര്‍ന്ന
സംയുക്തയുടെ ഹോസ്റ്റല്‍ ഗന്ധമോ? നിശ്വാസങ്ങളോ?

നീലഗിരി ലോഡ്ജിലെ
പതിനാലാംനമ്പര്‍ മുറിയില്‍നിന്നിലെ
ഉപ്പുപാറയില്‍ ഞാന്‍ വലിഞ്ഞു കെട്ടിയ
എന്‍റെ ആഗ്രഹങ്ങളുടെ പായ്ക്കപ്പലോ?

വിറയ്ക്കുന്ന കൈകളാല്‍ ഞാന്‍ കോരിയെടുത്ത
സീനാര്‍ തടാകത്തിലെ ചില്ലുമത്സ്യങ്ങളോ? നിന്‍റെ മുഖമോ?
ആദ്യം രുചിച്ച കാട്ടുഞാവല്‍പ്പഴങ്ങളോ? നിന്‍റെ അധരങ്ങളോ?
വിശുദ്ധമായ മുറിവുകളില്‍ ആദ്യമായ് ഒഴുകിയിറങ്ങിയ രക്തമോ?
എന്താണ് പ്രിയേ നിന്‍റെ ഓര്‍മ്മ?

നൊസ്റ്റാള്‍ജിയ
മുന്നോറോളം പേജുകള്‍ n ഇരുന്നൂറു രൂപ